കൊടുങ്ങല്ലൂർ- തൃശൂർ രാത്രികാല ബസുകൾ സർവീസ് നടത്തണമെന്ന് കോണ്ഗ്രസ്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിന്നും രാത്രി എട്ടുമണിക്ക് ശേഷം തൃശൂരിലേക്ക് പോകേണ്ട ബസുകൾ സർവീസ് നിർത്തിവെക്കുന്ന നടപടിയിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു നാളായി തുടരുന്ന ഈ ദുരവസ്ഥ കാരണം നിരവധി ആളുകളാണ് രാത്രികാലങ്ങളിൽ പെരുവഴിയിൽ ആകുന്നത്.
എട്ടു മണിക്ക് ശേഷം ഒരു കെഎസ്ആർടിസി ബസും ആറോളം പ്രൈവറ്റ് ബസ്സമാണ് 15 മിനിറ്റ് ഇടവിട്ട് നാരായണമംഗലം, കോണത്ത കുന്ന്, വെള്ളാംങ്കല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്നത്. ഒരെണ്ണം പോലും ഇപ്പോൾ ഓടന്നില്ല.
ഇത് കാരണം പാവപ്പെട്ട ജനങ്ങൾ കൂലിവേല ചെയ്തു കിട്ടുന്ന തുകയിൽ വൻ തുക കൊടുത്ത് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.കൂടാതെ പുലർച്ചെ രാവിലെ തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വരുന്ന കെഎസ്ആർടിസി ബസും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ഇതു മൂലം നിരവധി ആളുകളാണ് കഷ്ടപ്പെടുന്നത്.
ആയതു കൊണ്ട് നിർത്തിവെച്ച മുഴുവൻ ബസ്സുകളും സർവീസ് നടത്താൻ നടപടി ഉണ്ടാകണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബസ് തടയൽ ഉൾപ്പടെയുള്ള സമരങ്ങൾക്ക് കോണ്ഗ്രസ് നേതൃത്വം നൽകുമെന്നു കൊടുങ്ങല്ലൂർ ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് ഇ.എസ്.സാബു എന്നിവർ അറിയിച്ചു.
Leave A Comment