എറിയാട് ആളൊഴിഞ്ഞ പറമ്പിൽ തീപിടുത്തം
കൊടുങ്ങല്ലൂർ :എറിയാട് ആളൊഴിഞ്ഞ പറമ്പിൽ തീപിടുത്തം.യു ബസാർ പുത്തൻകാട്ടിൽ പള്ളിക്ക് സമീപം പുത്തൻകാട്ടിൽ മൊയ്തീൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഏക്കറുകളോളം വിസ്തൃതിയുള്ള പറമ്പിലെ ഉണങ്ങിയ പുല്ലും ചെടികളുമാണ് കത്തിനശിച്ചത്.കൊടുങ്ങല്ലൂർ ഫയർസ്‌റ്റേഷനിലെ രണ്ട് യൂണിറ്റ്മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
Leave A Comment