പ്രാദേശികം

കുന്നുകര സഹ. ബാങ്ക് സഹകാരികൾക്ക് ചികിത്സാ സഹായം നൽകി

കുന്നുകര : കുന്നുകര സഹകരണ ബാങ്ക് 12 സഹകാരികൾക്ക് ചികിത്സയ്ക്കായി 2,05,000 രൂപയുടെ സഹായധനം വിതരണം ചെയ്തു. സംസ്ഥാന സഹകരണവകുപ്പിന്റെ മെംബർ റിലീഫ് ഫണ്ടിൽ നിന്നുമാണ് ഈ തുക അനുവദിച്ചത്. യോഗം മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷനായി.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി. പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി.എം. വർഗീസ്, എസ്. ബിജു, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് എന്നിവർ സംസാരിച്ചു.

Leave A Comment