‘ഗ്രീൻ ചെങ്ങമനാട്’ പദ്ധതി : പുറയാറിൽ രണ്ടേക്കറിൽ പച്ചക്കറികൃഷി
പുറയാർ : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ‘ഗ്രീൻ ചെങ്ങമനാട്’ പദ്ധതി പ്രകാരം പുറയാർ, ദേശം, കപ്രശ്ശേരി എന്നിവിടങ്ങളിലായി രണ്ടേക്കർ സ്ഥലത്ത് പച്ചക്കറികൃഷി ആരംഭിച്ചു.
പുറയാറിൽ ബാങ്ക് പ്രസിഡൻറ് പി.ജെ. അനിൽ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ.ബി. മനോജ്കുമാർ അധ്യക്ഷനായി. വാർഡ് മെംബർ ടി.വി. സുധീഷ്, ടി. ശാന്താമണി, പി.സി. സതീഷ് കുമാർ, എം.കെ. പ്രകാശൻ, ടി.കെ. മൻസൂർ, മിനി ശശികുമാർ, അസിസ്റ്റന്റ് സെക്രട്ടറി കമറുന്നീസ എന്നിവർ പങ്കെടുത്തു. കർഷകനായ സുരേന്ദ്രന്റെ നേതൃത്വത്തിൽ വെണ്ട, പയർ, വഴുതന, പച്ചമുളക്, പാവൽ, പീച്ചിൽ, മത്തൻ എന്നിവയാണ് കൃഷിചെയ്യുന്നത്. പച്ചക്കറികൃഷിക്ക് പലിശരഹിത വായ്പയും സൗജന്യമായി പച്ചക്കറിത്തൈകളും ബാങ്ക് നൽകും.
Leave A Comment