പ്രാദേശികം

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ കുട്ടി മരിച്ചു

ചാലക്കുടി:പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ കുട്ടി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി അണ്ണാനഗർ മത്തൂർ സ്വദേശി  രാജേഷിന്റെ മകൻ 8 വയസ്സുള്ള മോനിഷാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
വെറ്റിലപ്പാറ പാലത്തിന് സമീപം  കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ  രണ്ട് കുട്ടികളിൽ ഒരാളാണ് മരിച്ചത്.

ശബരിമലയ്ക്കുള്ള യാത്രയ്ക്കിടയിൽ അതിരപ്പിള്ളിയിലേക്ക് പോയി മടങ്ങുന്നതിനിടയിൽ സിൽവർ സ്റ്റോമിന് എതിർ വശത്ത് വെറ്റിലപ്പാറപ്പാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.
ഒപ്പമുണ്ടായിരുന്ന   ബന്ധുവായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നാട്ടുകാരുടെ നേതൃത്വത്തില്‍  രക്ഷാപ്രവർത്തനം നടത്തി  കുട്ടിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതിരപ്പിള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Leave A Comment