നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
തൃപ്രയാർ: നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അനസ്(24), മുഹമ്മദ് ബിലാല്‍(23), ഷിഹാസ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിപോയ യുവാക്കളെ നാട്ടുകാരാണ് പുറത്തെത്തിച്ചത്
Leave A Comment