അതിരപ്പള്ളിയിൽ സഞ്ചാരികളുടെ കാറിനുനേരെ കാട്ടാനയുടെ ആക്രമണം
ചാലക്കുടി:അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ.
Leave A Comment