പ്രാദേശികം

കൊടുങ്ങല്ലൂർ മേഖലയിൽ ഡോക്ടർമാർ പണിമുടക്കി; മാളയിൽ സമ്മിശ്ര പ്രതികരണം

മാള: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ആക്രമിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്കുന്നു. ഗ്രാമീണ മേഖലയിൽ പണിമുടക്കിന് സമ്മിശ്ര പ്രതികരണം.

മാള മേഖലയിൽ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ പണിമുടക്കിയില്ല. എന്നാൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിന് കീഴിലുള്ള പുത്തൻചിറ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ പണിമുടക്കി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ പണിമുടക്ക് നടത്തി.

തൃശൂർ ജില്ലയിലെ വിവിധ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഡോക്ടർമാർ പണിമുടക്കി എന്നാണ് റിപ്പോർട്ടുകൾ.

Leave A Comment