അടച്ചുറപ്പുള്ള വാതിലില്ല, സുരക്ഷയില്ല; പുത്തന്‍ചിറ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പരാതിപ്പെരുമഴ
പുത്തന്‍ചിറ: പുത്തന്‍ചിറ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷയില്ലെന്ന് പരാതി. ആശുപത്രിയിലെ സ്ത്രീ പുരുഷ വാര്‍ഡുകളില്‍ വാതിലുകള്‍ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.ഇവിടെ തുണികൊണ്ടുള്ള മറയാണ് ഉള്ളത്. സെക്യൂരിറ്റി ഇല്ലാത്ത ആശുപത്രിയില്‍ രാത്രിയില്‍ ഭീതിയോടെയാണ് രോഗികള്‍ കഴിയുന്നത്. ജനറേറ്റര്‍, ബാറ്ററി സോളാര്‍ സംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തന രഹിതമാണ്. പല സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ദിവസേന ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. നല്ല ചികിത്സയും സേവനവും ലഭ്യമാകുന്ന ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാരനായ നവാസ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ആവ ആവശ്യപ്പെട്ടു.
Leave A Comment