സിപിഐഎം ഓഫിസിന്റെ ചില്ലുകൾ തകർത്തു; പിന്നിൽ സിപിഐ എന്ന് ആരോപണം
പറവൂർ: വൈപ്പിൻ കുഴുപ്പിള്ളി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ചില്ലുകൾ തകർത്ത നിലയിൽ. അക്രമണത്തിന് പിന്നിൽ സിപിഐ പ്രവർത്തകർ എന്ന് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ വ്യക്തമാക്കി.
ഇന്നലെ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്ന സുനിൽകുമാറിനെ ഡിവൈഎഫ്ഐ മർദിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫിസിന്റെ ചില്ല് തകർത്തത്. വൈകിട്ട് വൈപിനിൽ ഇരുവിഭാഗങ്ങളുടെയും പ്രതിഷേധം പ്രകടനം നടത്തും. കുറച്ചു നാളുകളായി പ്രദേശത്ത് സിപിഐഎം- സിപിഐ തർക്കം രൂക്ഷമാണ്. പ്രശ്‌നം പരിഹരിക്കാൻ ജില്ല നേതൃത്വങ്ങൾ തമ്മിൽ ചർച്ച നടത്തും.
Leave A Comment