മേലൂരിലെ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി
ചാലക്കുടി: മേലൂര്‍ വെട്ടുകടവ് പ്രദേശത്ത് രാവിലെ കാട്ടുപോത്തിറങ്ങി. പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. നാട്ടുകാര്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറി.
നിലവില്‍ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്തെ പറമ്പില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
Leave A Comment