പ്രാദേശികം

സ്വകാര്യസ്കൂളുകളിൽ കുട്ടികൾക്ക് ഇത്തവണ അവധി ലഭിച്ചില്ലെന്ന് പരാതി

മാള: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കാര്യമായ വെക്കേഷൻ നടത്താൻ കഴിയാത്തതിന്റെ നിരാശയിലാണ് ഒരു വിഭാഗം വിദ്യാർഥികൾ. മാള, ഇരിങ്ങാലക്കുട മേഖലയിലെ ചില സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ വെക്കേഷൻ സമയത്തും ചില ടാസ്കുകൾ നൽകി കുട്ടികൾക്ക് അവധിക്കാലം നിഷേധിക്കുകയായിരുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതി. വായനാ കുറിപ്പുകളും യാത്രാക്കുറിപ്പുകളും തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ അവധിക്കാലത്തും കുട്ടികളെ നിർബന്ധിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.  കുട്ടികൾ സ്റ്റേറ്റ് സിലബസ്സിലേക്ക് പോകാതെ തങ്ങളുടെ സ്കൂളിൽ മാത്രം ചേർത്തുനിർത്തുക എന്ന തന്ത്രമാണ് സ്കൂൾ അധികൃതരുടെ നീക്കങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

 അതേസമയം അധ്യാപകർക്കും ചില സ്കൂൾ മാനേജ്മെന്റ് പരിശീലന ക്ലാസ് എന്ന പേരിൽ നൽകുന്നത് കടുത്ത മാനസിക പീഡനങ്ങൾ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. മോട്ടിവേഷൻ ക്ലാസ് എന്ന പേരിൽ  അധ്യാപകരെ വിളിച്ചുവരുത്തി സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങനെ പിടിക്കാം എന്ന കച്ചവട തന്ത്രത്തിനാണ് ചില സ്കൂൾ മാനേജ്മെന്റ്കൾ പ്രാമുഖ്യം നൽകുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. അതിനിടെ സ്വകാര്യ വിദ്യാലയങ്ങൾ തമ്മിലുള്ള കിടമൽസരത്തിനിടയിൽ ഉഴലുകയാണ് ഒരു വിഭാഗം അധ്യാപകരും അധ്യാപികമാരും. സ്കൂളുകളിലേക്ക് നിശ്ചിത ശതമാനം കുട്ടികളെ ലഭിച്ചില്ലെങ്കിൽ ജോലി തെറിപ്പിക്കും എന്ന ഭീഷണിയാണ് മാനേജ്മെന്റ് മിക്ക അധ്യാപകരോടും പുലർത്തുന്നതെന്ന് ബന്ധപ്പെട്ട രക്ഷിതാക്കളിൽ  ചിലർ മീഡിയ ടൈമിനോട് പറഞ്ഞു

Leave A Comment