പ്രാദേശികം

എറിയാട് ആളില്ലാത്ത വീട്ടിൽ മോഷണശ്രമം

കൊടുങ്ങല്ലൂർ: എറിയാട് മാടവന ഐനിക്കപ്പറമ്പിൽ ആളില്ലാത്ത വീട് കുത്തിത്തുറന്നത് മോഷണശ്രമം.പടിഞ്ഞാറെ വീട്ടിൽ സെയ്തുമുഹമ്മദിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.

സെയ്തുമുഹമ്മദിൻ്റെ കുടുംബം കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടുകാർ ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിഞ്ഞത്.
വീടിൻ്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്.

വീടിനകത്ത സാധനസാമഗ്രികൾ വലിച്ചു വാരിയിട്ട നിലയിലാണ്.
വില പിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.
കൊടുങ്ങല്ലൂർ പൊലീസ് അന്വേണമാരംഭിച്ചു.

Leave A Comment