പ്രാദേശികം

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

 വെള്ളാങ്ങല്ലൂർ: താണിയത്ത് കുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ്  സംഘടിപ്പിച്ചു. പഠനോപകരണങ്ങളും 100 കർഷകർക്ക് മഞ്ഞൾ വിതരണവും നടത്തി. താണിയത്ത് കുന്ന് പ്രദേശത്ത് ഡോക്ടർമാരായവരെയും, ഉന്നത വിദ്യാഭ്യാസം നേടിയവരേയും, എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയവരെയും ആദരിക്കുകയും ചെയ്തു.

ജൈവ കർഷക ജീവകാരുണ്യ പ്രവർത്തക സിസ്റ്റർ റോസാന്റോ ചടങ്ങ്  ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷംസു വെളുത്തേരി അദ്ധ്യക്ഷത വഹിച്ചു. സൗമ്യ രാജേഷ്, ജൈവകർഷകൻ സലീം കാട്ടകത്ത്,  എ ആർ രാമദാസ് , കബീർ തോപ്പിൽ, പി സി സുധാകരൻ, സൗമ്യ കൃഷ്ണകുമാർ, ശശി കോട്ടോളി, ജയൻ കുറ്റിയിൽ ,സുരേഷ് കിഴക്കനൂടൻ, അനിരുദ്ധൻ  രവിചന്ദ്രൻ എന്നിവർസംസാരിച്ചു . 

Leave A Comment