പ്രാദേശികം

മാപ്രാണത്ത് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു :മുപ്പതോളം പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ ആണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. 

ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്ക് ഏറ്റേട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിരന്തരം അപകടങ്ങൾ സൃഷ്ട്രിച്ചിട്ടും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Leave A Comment