സ്കൂളിന് മുന്നിൽ ലഹരി വിരുദ്ധ ബാനർ സ്ഥാപിച്ച് കൂട്ടായ്മ
വെള്ളാങ്കല്ലൂർ: പ്രവേശനോത്സവ ദിനത്തിൽ സ്കൂളിന് മുന്നിൽ ലഹരി വിരുദ്ധ ബാനർ സ്ഥാപിച്ച് കൂട്ടായ്മ. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ലഹരി വിരുദ്ധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ ബാനർ സ്ഥാപിച്ചത്. വാർഡ് മെമ്പർ ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളേയും യുവജനങ്ങളേയും ക്രൂര കൃത്യത്തിലേക്കു നയിക്കുന്ന ലഹരിക്ക് എതിരെ ജാഗ്രത വേണമെന്നും ഒരുമിച്ചു നിന്ന് പോരാടണമെന്നും ഷംസു വെളുത്തേരി ആഹ്വാനം ചെയ്തു.
Leave A Comment