പ്രാദേശികം

കയ്പമംഗലം ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കയ്പമംഗലം:  ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടത്തിരുത്തി സ്വദേശി കോതളത്ത് വീട്ടിൽ മനോജ്  (ഷാജു 52 ) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെ കയ്പമംഗലം ബോർഡ് ജംഗ്ഷനിലായിരുന്നു അപകടം. വ

ടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മനോജിനെ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave A Comment