പ്രാദേശികം

ചാലക്കുടി പുഴയിൽ അജ്ഞാത മൃതദേഹം

പൂവ്വത്തുശ്ശേരി : ചാലക്കുടി പുഴയിൽ പൂവ്വത്തുശ്ശേരി ചിറയോട് ചേർന്ന് ഒഴുകി വന്ന നിലയിൽ ഒരു പുരുഷന്റെ അജ്ഞാത മൃതദേഹം കാണപെട്ടു. ഇന്ന് വൈകീട്ട് 5 മണിയോടെ കാണപെട്ട മൃതദേഹത്തിന് ഏതാണ്ട് 45 മുതൽ 50 വയസ്സ് പ്രായം തോന്നിക്കും.

ഉയരമുള്ള ശരീരം, ഇരുണ്ട നിറം,ശരീരത്തിൽ ട്രൗസർ അടിവസ്ത്രവും , പിങ്ക് നിറത്തിലുള്ള ഫുൾ കൈ ഷർട്ടും ധരിച്ചിരിക്കുന്നു. കഴുത്തിൽ 3 താക്കോൽ ചേർത്ത ഒരു മാലയും അണിഞ്ഞിട്ടുണ്ട്.

അങ്കമാലിയിൽ നിന്നും എത്തിയ ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൃതദേഹം കരക്കടിപ്പിച്ചു. ചെങ്ങമനാട് പോലീസ് മറ്റു നടപടികൾ സ്വീകരിച്ച് മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Comment