പ്രാദേശികം

ചെന്ത്രാപ്പിന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൈപമംഗലം: ചെന്ത്രാപ്പിന്നിയിൽ  ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാമക്കാല മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ ( 52 ) , ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പ ഗഡു പിരിക്കാനെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്.

വീടിൻ്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയിൽ ദിവ്യയും മരിച്ചു കിടക്കുന്നതായാണ് കണ്ടത്. സജീവൻ മത്സ്യതൊഴിലാളിയാണ്.   സാമ്പത്തിക ബാധ്യതയുള്ളതായി  പറയുന്നു. കയ്പമംഗലം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Leave A Comment