മ്ലാവ് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
അതിരപ്പിള്ളി: മ്ലാവ് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കണ്ണൻകുഴി സ്വദേശി പനങ്ങാടൻ വിഷ്ണുവിന് (32) ആണ് പരിക്കേറ്റത്. തോൾ എല്ലിലും നെറ്റിയിലും ഗുരുതര പരിക്കേറ്റ വിഷ്ണു തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 9 .30 ഓടുകൂടി വാഴച്ചാലിലേക്ക് ഓട്ടം പോയി തിരികെ വരുമ്പോഴാണ് അതിരപ്പിള്ളി എത്തുന്നതിനു അര കിലോമീറ്റർ മുൻപായി റോഡിന് കുറുകെ മ്ലാവ് ചാടിയത്. മ്ലാവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാഹനത്തിൻ്റെ അടിയിൽപ്പെട്ട അവസ്ഥയിലായിരുന്നു ഓട്ടോ ഡ്രൈവർ.
Leave A Comment