രാജ്യപുരസ്കാർ നിറവിൽ മാള ഹോളിഗ്രേസ് അക്കാദമി ; ഗവർണറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി
കാലടി: അറിവ് നേടുക എന്നത് ജീവിതലക്ഷ്യമാകണമെന്നും, സ്വയം ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ മറ്റുള്ളവരുടെ നേട്ടങ്ങളിലും, സന്തോഷങ്ങളിലും ആ ഹ്ലാദിക്കാൻ കഴിയുന്നവരും ആകണം മനുഷ്യർ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അസോസിയേഷൻ്റെ മൂന്നാമത് രാജ്യ പുരസ്കാർ വിതരണം കാലടി ശ്രീ ശാരദാ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ നിർവ്വഹിക്കുകയായിരുന്നു, അദ്ദേഹം.
ചടങ്ങിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 220 കേഡറ്റുകൾ പുരസ്ക്കാരം സ്വീകരിച്ചു.മാള ഹോളി ഗ്രേസ് അക്കാദമിയിലെ 17 കേഡറ്റുകളും ,നാല് ട്രെയിനർമാരും പുരസ്ക്കാരം സ്വീകരിച്ചു.
Leave A Comment