വാഹനാപകടത്തിൽ മാസങ്ങളായി അബോധാവസ്‌ഥ; യുവതി മരിച്ചു
കൊടുങ്ങല്ലൂർ:വിവാഹത്തിൻ്റെ പതിമൂന്നാം നാൾ ഭർത്താവിനൊപ്പം വിനോദയാത്ര പോകുന്നതിനിടയിൽവാഹനാപകടത്തിൽ പെട്ട് ആറു മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ യുവതി മരിച്ചു. കൊടുങ്ങല്ലൂർ ശൃംഗപുരം പോഴായിപറമ്പിൽ ഗണേശ് പൈയുടെ മകളും കോറോം പറമ്പിൽ സുമേഷിൻ്റെ ഭാര്യയുമായ രശ്മി (27) യാണ് മരിച്ചത്.ഭർത്താവിനൊപ്പം പീച്ചി ഡാം സന്ദർശിച്ച് ബൈക്കിൽ മടങ്ങുമ്പോൾ പട്ടിക്കാട് വെച്ച് ഹമ്പിൽ തട്ടി റോഡിൽ തലയിടിച്ചു വീണാണ് രശ്മിക്ക് അപകടം സംഭവിച്ചത്.ഇരിങ്ങാലക്കുട തരണനെല്ലൂർ കോളേജ് അധ്യാപികയാണ്.
Leave A Comment