പ്രാദേശികം

ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ:ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു.  എറിയാട് പേബസാർ പുറക്കലത്ത് വീട്ടിൽ സിദ്ദീഖിന്റെ മകൻ 25 വയസ്സുള്ള മുഹമ്മദ് സബീഹ്  ആണ് മരിച്ചത്.

അൽഐൻ റോഡിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.  കൂട്ടുകാർക്കൊപ്പം രണ്ട് കാറുകളിലായി മരുഭൂമി യാത്രക്കായി പോയതായിരുന്നു സബീഹ്. മരുഭൂമിയിൽ എത്തുന്നതിന് തൊട്ടു മുമ്പ് മണലിൽ കുടുങ്ങിയ മറ്റൊരു വാഹനത്തെ സഹായിക്കുന്നതിനായി ഇറങ്ങിയ സബീഹിനെ  പിറകെ വന്ന ഇവരുടെ തന്നെ സുഹൃത്തുക്കൾ സഞ്ചരിച്ച വാഹനമിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment