ഫയർ സ്റ്റേഷൻ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട:ഫയർ സ്റ്റേഷൻ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍സ്റ്റേഷനിലെ പാർട്ട് ടൈം ജീവനക്കാരി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്തതിനാൽ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാല്‍ ജോലി സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്താഞ്ഞതിനെതുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍സ്റ്റേഷന്‍ ജീവനക്കാരും വീട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ഫയര്‍സ്റ്റേഷനു സമീപമുള്ള കുളത്തില്‍ നിഫിതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് പോസ്റ്റുമാര്‍ട്ടത്തിനു ശേഷം എറിയാട് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് ഖബറടക്കം നടക്കും. രണ്ടു വര്‍ഷത്തോളമായി ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ് നിഫിത.
Leave A Comment