അപ്പാട്ട് കുമാരനെ അനുസ്മരിച്ച് സിപിഐ
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂരിലെ സി പി ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിണ്ടുമായിരുന്ന അപ്പാട്ട് കുമാരന്റെ ചരമ വാർഷിക ദിനാചരണം നടന്നു. കോണത്ത്കുന്ന് സെന്ററിൽ വെച്ച് നടന്ന അനുസ്മരണം കൊടുങ്ങല്ലൂർ എം എൽ എ അഡ്വ.വി.ആർ. സുനിൽകുമാർ ഉൽഘാടനം ചെയ്തു.
സി പി ഐ ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശേരി , എ.അർ.രാഘവൻ, വി.വി.ഇസ്മായിൽ, വേലായുധൻ വാത്യാട്ട്, സത്യൻ പെട്ടിക്കാട്ടിൽ എന്നിവർ അനുസ്മരണ ചടങ്ങിൽ പ്രസംഗിച്ചു.
Leave A Comment