തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
പുത്തൻചിറ:പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐക്യജനാധിപത്യ മുന്നണി മണ്ഡലം കൺവെൻഷൻ നടത്തി.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എം.പി.ജാക്സൺ ഉദ്ഘാടനം ചെയ്തു.എം.പി.സോണി അദ്ധ്യക്ഷനായി.
സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി ഇ.എസ്.സഗീർ മുഖ്യ പ്രഭാഷണം നടത്തി.കെ.എൻ.സജീവൻ,ആൻറണി പയ്യപ്പിള്ളി, യൂസഫ് പടിയത്ത്, വി.ഏ. നദീർ ,ടി പി.പരമേശ്വരൻ നമ്പൂതിരി ,മാനാത്ത് രാജേന്ദ്രൻ, ടി.കെ.ജോണി, ടി. പ്രവീൺ, ടി.എസ്.ഷാജി, ജിജോ അരീക്കാടൻ, അഡ്വ: വി.എസ്.അരുൺ രാജ്, പി.സി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment