തകർന്ന റോഡിൽ പൂക്കളമിട്ട് പ്രതിഷേധം
അങ്കമാലി : തകർന്നുകിടക്കുന്ന ദേശീയപാതയിൽ പൂക്കളമിട്ട് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ദേശീയപാതയിൽ കരയാംപറമ്പിലാണ് പ്രതിഷേധ പൂക്കളമിട്ടത്. കറുകുറ്റി പഞ്ചായത്തംഗം റോയി വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. പോളി, പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ഷിജി ജോയി, ഡോൺ പടുവൻ, ഡൈമിസ് ഡേവീസ്, ജിജോ പോൾ, ജോജി കല്ലൂക്കാരൻ, തോംസൺ ഷാജു, ജിജോ മണിയംകുഴി, നിതിൻ ജോണി, ടോമിൻ ഡൈസൻ, സി.എ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment