പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍ തർപ്പണ കേന്ദ്രങ്ങളിൽ ഭേദപ്പെട്ട തിരക്ക്
മാള : കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. കേന്ദ്രങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലിയാണ് ഇത്തവണ നടത്തുന്നത്. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.അന്നമനട ശ്രീ മഹാദേവക്ഷേത്ര മണപ്പുറത്ത് നൂറു കണക്കിന് വിശ്വാസികള്‍ ബലി തര്‍പ്പണം നടത്തി. ഒന്‍പതോളം ആചാര്യന്മാര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കായി ചുക്കു കാപ്പിയും ഒരുക്കിയിരുന്നു . ഫയര്‍ ഫോഴ്സ്, പോലീസ്, സേവനങ്ങളും സജ്ജമാക്കിയിരുന്നു. ആറാട്ടുപുഴ മന്ദാരം കടവില്‍ പുലര്‍ച്ചേ 12.30 മുതല്‍ തന്നെ മന്ദാരം കടവില്‍ ബലിതര്‍പ്പണം ആരംഭിച്ചു.
രാവിലെ 10 മണിവരെ ബലിതര്‍പ്പണം നീണ്ട് നിന്നു.ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ബലിതര്‍പ്പണത്തിനായി മന്ദാരം കടവില്‍ ഒരുക്കിയിരുന്നത് . മാപ്രാണം സുരേഷ് ഇളയത് ,കുറ്റൂര്‍ സന്തോഷ് ഇളയത് എന്നിവര്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ബലിതര്‍പ്പണത്തിനുള്ള സാധന സമാഗ്രികളും കര്‍മ്മികളും പുഷ്പാഞ്ജലി,എള്ള്തിരി,കൂവളപറ,തിലഹോമം എന്നീ വഴിപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യവും മന്ദാരം കടവില്‍ ഒരുക്കിയിരുന്നു. ആല ശ്രീനാരായണധർമ്മ പ്രകാശിനിയോഗം വക ദേശീകാലയ ക്ഷേത്രത്തിലെ കർക്കടക വാവ് ബലിയും ആനയൂട്ടും ഭക്തിനിർഭരമയി. ഭസ്മ ചന്ദനങ്ങളും പൂമാലകളും അണിയിച്ച മൂന്ന് ആനകളെ നിരത്തി ആദ്യമായി നടത്തപ്പെട്ട ആനയൂട്ട് വളരെയ
Leave A Comment