പ്രാദേശികം

നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്ററ് ചെയ്‌തു

കൊടകര : കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
നിരവധി കേസുകളിലെ പ്രതിയും കൊടകര പോലീസ് സ്റ്റേഷനിലെ റൗഡിയുമായ കൊടകര പുലിപ്പാറക്കുന്ന്  സ്വദേശിയായ തിരുനേൽവേലിക്കാരൻ ഷാഹുൽ ഹമീദ് മകൻ ബാവ എന്ന് വിളിക്കുന്ന ഷെബികനെയാണ് കൊടകര പോലീസ് ഇൻസ്പെക്ടർ ജയേഷ് ബാലനും സംഘവും മലമ്പുഴയിലുള്ള പാലക്കാട്  ജില്ലാ ജയലിൽ വെച്ച് അറസ്റ്റ് ചെയ്തത്.

 ഷെബിക്   ബാവ പാലക്കാട് കസബ സ്റ്റേഷൻ പരിധിയിൽ വെച്ചു നടന്ന
 ഹൈവേ കവർച്ചയിൽ പെട്ട് ജയിലിൽ  ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരവെ  ജാമ്യത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ്   ഷെബികിനെ     കൊടകര പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.തൃശൂർ റൂറൽ ജില്ലാ പോലിസ്  മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ങ്ഗ്രെ lPS ൻ്റെ റിപ്പോർട്ട് പ്രകാരം തൃശൂർ ജില്ലാ മജിസ്ട്രേട്ട്  കൂടിയായ  ജില്ലാ കളക്ടർ ഹരിത വി കുമറാണ് കാപ്പാ നിയമപ്രകാരം നടപടിയെടുത്തത്. 

കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഷെബികിനെ തൃശൂർ വിയൂർ സെൻട്രൽ ജയലിലേക്ക് മാറ്റി.കഴിഞ്ഞ  ഒരു വർഷത്തിനിടെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ നാലാമത്തെയാൾക്കെതിരെയാണ് കാപ്പാ നിയമ പ്രകാരം നടപടിയെടുത്തത്. വരും ദിവസങ്ങളിലും സാമൂഹ്യ വിരുദ്ധർക്കെതിരെയും നിരന്തരം കുറ്റകൃത്യങ്ങളിൽ എർപ്പെടുന്നവർക്കെതിരെയും   ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ്  അറിയിച്ചു

Leave A Comment