ഗുരുതിപ്പാലയിൽ അജ്ഞാത ജീവി ആക്രമണം
മാള: ഗുരുതിപ്പാലയിൽ അജ്ഞാത ജീവി ആക്രമണം ; കൂട് പൊളിച്ചു കോഴികളെ കൊന്നൊടുക്കിയ നിലയില്‍ .ഗുരുതിപ്പാല ചങ്കൻ ഷാജുവിന്റെ കോഴിക്കൂട്ടിലെ കോഴികളെയാണ് അജ്ഞാത ജീവി ആക്രമിച്ചു കൊന്നത്.
കോഴിക്കൂട് തകർത്ത അജ്ഞാത ജീവി കൂട്ടിൽ ഉണ്ടായിരുന്ന 23 കോഴികളെ കൊല്ലുകയും ചിലതിനെ മുഴുവനായും മറ്റു ചില കോഴികളെ ഭാഗികമായി തിന്നുകയും, ബാക്കി ഉള്ളവയെ കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ഏതു ജീവി ആണ് ആക്രമിച്ചത് എന്ന് വ്യക്തമല്ല. ആക്രമിച്ച രീതി കോക്കാൻ പൂച്ചയുടെ ആണെങ്കിലും ജീവിയെ ഇതുവരെയും ആരും കണ്ടിട്ടില്ല. കഷ്ടപ്പെട്ട് വളർത്തിയ മുഴുവൻ കോഴികളും ഒറ്റ രാത്രിയിൽ തന്നെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് വീട്ടുകാർ.
അതെ സമയം ഗുരുതിപ്പാലയിൽ നിന്നും 2 കിലോമീറ്റർ മാറി അമ്പഴക്കാടിൽ വെച്ച് കാറിൽ യാത്ര ചെയ്തിരുന്ന കാടുകുറ്റി സ്വദേശിയായ യുവാവ് 18ന് രാത്രിയിൽ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പട്ടിയുടെ അത്രയും വലുപ്പം ഉണ്ടായിരുന്നു എന്നും വളരെ ഉയരമുള്ള മതിൽ ഒറ്റ ചാട്ടത്തിൽ ചാടികടന്നു പോയി എന്നും യുവാവ് പറഞ്ഞു. മാള എസ്‌എച്‌ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലം സന്ദർശിച്ചെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോറസ്ററ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സെക്ഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പുലിയുടെ സാന്നിധ്യം സംഭവ സ്ഥലത്ത് ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തര്‍ ആകേണ്ട കാര്യം ഇല്ലെന്നും കാട്ടു പൂച്ച ആകാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു.
Leave A Comment