അന്നമനടയിൽ മെഗാ ജോബ് ഫെയർ നാളെ
മാള: അന്നമനടയിൽ ഗ്രാമ പഞ്ചായത്ത് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രതീക്ഷ -2022 എന്ന് പേരിട്ടിരിക്കുന്ന ജോബ് ഫെയർ സ്വകാര്യ മേഖലയിലെ തൊഴിൽ അവസരമാണ് വാഗ്ദാനം ചെയ്യുന്നത് എന്ന് ഭരണസമിതി അംഗങ്ങൾ മാളയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗ്രാമ പഞ്ചായത്തിനൊപ്പം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തൃശൂർ എംപ്ലോയിബിലിറ്റി സെന്ററും ജോബ് ഫെയറിൽ സംഘാടകരാകുന്നുണ്ട്. 35ൽ പരം സ്ഥാപനങ്ങളിൽ നിന്ന് 1500-ൽ അധികം ഒഴിവുകൾ മെഗാ ജോബ് ഫെയറിലൂടെ നികത്തുമെന്ന് അധികൃതർ പറഞ്ഞു.
സെപ്റ്റംബർ 24ന് അന്നമനട വി എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ജോബ് ഫെയർ വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മുഖ്യഥിതിയാവും.
വാർത്താ സമ്മേളനത്തിൽ അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി കെ സതീശൻ, സിന്ധു ജയൻ, ടി വി സുരേഷ് കുമാർ, എംപ്ലോയ്മെന്റ് ഓഫീസർ വി എം ഹംസ എന്നിവർ പങ്കെടുത്തു.
Leave A Comment