നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിൾ മരത്തിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
പുത്തൻവേലിക്കര : ഇളന്തിക്കരയിൽ ബ്രേക്ക് നഷ്ടപ്പെട്ട സൈക്കിൾ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ഇളന്തിക്കര മാടെപ്പടി അജയ് പ്രസീദൻ (15) ആണ് മരിച്ചത്. സൈക്കിളിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയും പരിക്കെറ്റ് ചികിത്സയിലാണ്. അപകടത്തിൽ തല മരത്തിൽ ഇടിച്ചതാണ് മരണകാരണം.
ഇളന്തിക്കര ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് മരിച്ച അജയ് പ്രസീദൻ.
Leave A Comment