അനധികൃത മണ്ണെടുപ്പ് ;വാഹങ്ങൾ പിടികൂടി
മാള : അനധികൃത മണ്ണെടുപ്പ് നടത്തിയ ടിപ്പർ ലോറിയും, മണ്ണുമാന്തി യന്ത്രവും മാള പോലീസ് പിടിച്ചെടുത്തു.ഇന്ന് രാവിലെ വടമ കുന്നത്തുനാട് നിന്നും അനുമതി പത്രമില്ലാതെ മണ്ണെടുത്ത് മാളയിലെ സ്വകാര്യ വ്യക്തിയുടെ പാടം നികത്താൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ ആഴ്ച അനധികൃതമായി മണ്ണെടുപ്പ് നടത്തിയ മറ്റൊരു ലോറിയും, മണ്ണുമാന്തി യന്ത്രവും മാള പോലീസ് പിടിച്ചെടുത്തിരുന്നു. മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും , പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി നിയമപരമായ പിഴ ഈടാക്കുമെന്നും പോലീസ് പറഞ്ഞു.
.
Leave A Comment