പ്രാദേശികം

കുന്നുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തോട് അവഗണന, ബി.ജെ.പി. ധർണ നടത്തി

കുന്നുകര : കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് പഞ്ചായത്ത് ഭരണസമിതിയും സർക്കാരും കാണിക്കുന്ന അവഗണനക്കെതിരേ ബി.ജെ.പി. കുന്നുകര പഞ്ചായത്ത് സമിതി ധർണ നടത്തി.

വൈകീട്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ധർണ കരുമാലൂർ മണ്ഡലം പ്രസിഡൻറ് സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു.

കുന്നുകര പഞ്ചായത്ത് സമിതി പ്രസിഡൻറ് സി.എൻ. കൃഷ്ണകുമാർ അധ്യക്ഷനായി. പട്ടികജാതിമോർച്ച ജില്ലാ പ്രസിഡൻറ് ഷാജി മൂത്തേടൻ, കെ.സി. രാജപ്പൻ, ടി.ജി. രഘുനന്ദനൻ, വാർഡംഗം എ.ബി. മനോഹരൻ, രാജശേഖരൻ, ജോഷി എന്നിവർ സംസാരിച്ചു.

Leave A Comment