കോൺഗ്രസ് കാരുമാത്ര മേഖല ഓഫീസ് ഉദ്ഘാടനം : സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു
കാരുമാത്ര : കോൺഗ്രസ് കാരുമാത്ര മേഖലാ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ നേത്രപരിശോധന- തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാരുമാത്ര ഗവ.യു.പി.സ്കൂളിലാണ് ക്യാമ്പ്. കോൺഗ്രസിന്റെ എട്ട്, ഒമ്പത് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ, കോണത്തുകുന്ന് അരീപ്പുറത്ത് ഒപ്റ്റിക്കൽസ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറി എം.പി. ജാക്സൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9061730000, 9544177000
Leave A Comment