പാറക്കടവിലെ ഭരണ സ്തംഭനത്തിനെതിരേ എൽ.ഡി.എഫ്. മാർച്ചും ധർണയും
മൂഴിക്കുളം : പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ ഭരണസ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരേ എൽ.ഡി.എഫ്. ബഹുജന മാർച്ചും ധർണയും നടത്തി. ലൈഫ് ഭവനപദ്ധതി, മാലിന്യസംസ്കരണം, വ്യക്തിഗത ആനുകൂല്യ വിതരണം, തൊഴിലുറപ്പ് പദ്ധതി, ഹെൽത്ത് സബ് സെന്ററിന്റെ അറ്റകുറ്റപ്പണി എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
ധർണ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. വേണു അധ്യക്ഷനായി. സി.പി.എം. ലോക്കൽ സെക്രട്ടറി വി.വി. രാജൻ, എൽ.ജെ.ഡി. ജില്ലാ പ്രസിഡൻറ് ജെയ്സൻ പാനികുളങ്ങര, ജിഷ ശ്യാം, ടി.ജെ. ജോൺസൻ എന്നിവർ സംസാരിച്ചു.
Leave A Comment