പ്രാർത്ഥനകൾ വിഫലം ; അഞ്ജു യാത്രയായി
മാള : അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മാള വടമ അറപ്പാട്ട് വീട്ടില്‍ അയ്യപ്പന്‍റെ മകള്‍ അഞ്ജു (23 )ആണ് മരിച്ചത്. കിടപ്പാടം പണയം വച്ചും കടം വാങ്ങിയും ലക്ഷങ്ങള്‍ ചിലവഴിച്ച് മകളുടെ ചികിത്സ നടത്തിയ കുടുംബത്തിന് തുടര്‍ ചികിത്സ നടത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
മജ്ജമാറ്റി വക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള തുക കണ്ടെത്താന്‍ ജനപ്രതിനിധികൾ ഉൾപ്പെട്ട ചികിത്സ ധന സഹായ നിധി രൂപീകരിച്ചിച്ചിരുന്നു. അഞ്ജുവിന്‍റെ രോഗ വിവരവും ദുരിത പശ്ചാത്തലവും വിവരിച്ച് മീഡിയ ടൈം വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍ പ്രാർത്ഥനകൾ വിഫലമാക്കി അഞ്ജു യാത്രയായി. തമിഴ്നാട് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Leave A Comment