പ്രാദേശികം

പറവൂർ ഇ.എം.എസ്. പഠനകേന്ദ്രം നാടക മത്സരം: കടലാസിലെ ആന മികച്ച നാടകം

പറവൂർ :ഇ.എം.എസ്. സാംസ്കാരിക പഠനകേന്ദ്രം നടത്തിയ അഖില കേരള നാടക മത്സരത്തിൽ മികച്ച നാടകമായ് കാഞ്ഞിരപ്പിള്ളി അമലയുടെ കടലാസിലെ ആന  തെരഞ്ഞെടുക്കപ്പെട്ടു. 
വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ ആണ് 
മികച്ച രണ്ടാമത്തെ നാടകം.മികച്ച നാടക രചന ഹേമന്ദ് കുമാർ - നാടകം (രണ്ട് നക്ഷത്രങ്ങൾ). മികച്ച സംവിധായകൻ രാജേഷ് ഇരുകുളം - നാടകം (കടലാസിലെ ആന).മികച്ച നടനായി  ജോൺസൺ ഐക്കരയും  - നാടകം (രണ്ടു നക്ഷത്രങ്ങൾ). മികച്ച രണ്ടാമത് നടൻ രണ്ടു പേർക്കായി വീതിക്കപ്പെട്ടു. സതീഷ് കെ.കുന്നത്ത്, ബിജു ദയാനന്ദൻ എന്നിവരാണ് മികച്ച രണ്ടാമത് നടൻമാർ. മികച്ച നടിയായ് അനുകുഞ്ഞുമോനും, മികച്ച രണ്ടാമത് നടിയായ് പള്ളിച്ചാൽ ബിന്ദുവും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നാടകത്തിന് ഇ എം.എസ്. സ്മാരക എവർ റോളിംങ്ങ് ട്രോഫിയും,സ്ഥിരം ട്രോഫിയും ക്യാഷ് അവാർഡുമാണ് നൽകുക. മികച്ച രണ്ടാമത് നാടകത്തിന് കെ.എൻ. നായർ സ്മാരക ട്രോഫിയും, ക്യാഷ് അവാർഡും നൽകും.

മികച്ച നാടക രചനക്ക് പ്രൊഫ:കെ.എൻ.ഭരതൻ മാസ്റ്റർ സ്മാരക ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിക്കും.മികച്ച സംവിധാനത്തിന് കെടാമംഗലം സദാനന്ദൻ സ്മാരക ട്രോഫിയും,ക്യാഷ് അവാർഡും ,മികച്ച നടന് വി.ടി.അരവിന്ദാക്ഷമേനോൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും.

മികച്ച രണ്ടാമത് നടന് കെടാമംഗലം പപ്പുക്കുട്ടി സ്മാരക ട്രോഫിയും ക്യാഷ് അവാർഡും,മികച്ച നടിക്ക് വി.കെ.കമലം സ്മാരക ട്രോഫിയും, ക്യാഷ് അവാർഡും, മികച്ച രണ്ടാമത്തെ നടിക്ക് - പറവൂർ ഭരതൻ സ്മാരക ട്രോഫിയും, ക്യാഷ് അവാർഡും നൽകും.

പറവൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാടക ജഡ്ജിംങ്ങ് കമ്മറ്റിയംഗം സഹീർ അലിയാണ് വിജയികളെ പ്രഖ്യാപിച്ചത്. സഹജൂറികളായ ഏ.ആർ.രതീശൻ,സി.കെ.കെ.മുഹമ്മദ് എന്നിവരും സാംസ്കാരിക പഠനകേന്ദ്രം ഭാരഭാഹികളുമായ എൻ.എസ്.സുനിൽകുമാർ ,ടി.എസ്.ദേവദാസ്,പി.തമ്പി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.-സുബ്രമണ്യന്‍ 

Leave A Comment