കബാലി ഇന്നും റോഡിലിറങ്ങി; ലോറിയും കാറും തടഞ്ഞു
ചാലക്കുടി :അതിരപ്പിള്ളിയില്‍ ഭീതി പരത്തി കബാലി എന്ന ഒറ്റയാന്‍ ഇന്നും റോഡിലിറങ്ങി. വാഹനങ്ങള്‍ക്ക് നേരെ ആന നടന്നടുത്തതോടെ കാറും ലോറിയും പുറകോട്ടെടുത്തു.
മലക്കപാറയില്‍നിന്ന് ലോഡ് കയറ്റിവന്ന ലോറിയും പിന്നാലെയുണ്ടായിരുന്ന കാറുമാണ് ആന തടഞ്ഞത്. ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ് റോഡിലേയ്ക്ക് നീങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ കബാലി ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ബസിനു നേരെ ആന പാഞ്ഞടുത്തിരുന്നു. എട്ട് കിലോമീറ്റര്‍ വാഹനം പുറകോട്ടെടുത്താണ് അന്ന് ആനയില്‍നിന്ന് രക്ഷപ്പെട്ടത്.
Leave A Comment