സെർവർ പണിമുടക്കി: റേഷൻ ലഭിക്കാതെ കാർഡ് ഉടമകൾ
ചാലക്കുടി: സെർവർ പണിമുടക്കുന്നതുമൂലം റേഷൻ ലഭിക്കാതെ കാർഡ് ഉടമകൾ ദുരിതത്തിൽ. രാവിലെ ഒമ്പത് മുതൽ 11.45 വരെയാണ് സർവർ കൂടുതലായി പ്രവർത്തിക്കാത്തത്. കൂടുതൽ പേർ റേഷൻ വാങ്ങുവാൻ എത്തുന്നതും ഈ സമയത്താണ്.
ഇതിനാൽ ഇ പോസ് മെഷിനിൽ വിരൽ പതിച്ച് റേഷൻ വാങ്ങാൻ കഴിയുന്നില്ല. വിരൽ പതിക്കുന്പോൾ ഒരു മിനിറ്റോളം നിശ്ചലമായി ഒടിപി ഓപ്ഷഷനിലേക്ക് പോകുകയാണ്. അധാറുമായി ലിങ്ക് ചെയ്ത ഗൃഹനാഥയുടെ ഫോണിലേക്കായിരിക്കും ഒടിപി എത്തുക. എന്നാൽ റേഷൻ വാങ്ങുവാൻ വരുന്നവരുടെ പക്കൽ ഈ ഫോണ് ഉണ്ടാകാറില്ല.
ഈ നന്പറിലേക്ക് ഒടിപി നന്പർ വിളിച്ചു ചോദിക്കുന്പോഴേക്കും സമയം കഴിഞ്ഞിരിക്കും. ഹെൽപ് ഡെസ്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ നാലു ദിവസമായി റേഷൻ കടകളിൽ വന്ന് റേഷൻ ലഭിക്കാതെ കാർഡ് ഉടമകൾ മടങ്ങുകയാണ്.
വൈകീട്ട് സർവർ പ്രവർത്തിക്കുമെങ്കിലും താമസിയാതെ നിശ്ചലമാകുകയാണ്. സർവർ പ്രവർത്തിപ്പിക്കാൻ വേണ്ട സംവിധാനം ഉണ്ടാക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Leave A Comment