പ്രാദേശികം

ആലുവയിൽ 'എലൈവ്' പദ്ധതി ആരംഭിച്ചു

ആലുവ : അൻവർ സാദത്ത് എം.എൽ.എ.യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എലൈവ് കരിയർവണ്ടി നടൻ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടത്തി. ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് പദ്ധതി.

ആലുവ സെയ്‌ന്റ് സേവ്യേഴ്‌സ് വിമെൻസ് കോളേജിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം. എൽ.എ. അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി. വിവേക് കുമാർ മുഖ്യാതിഥിയായി.

ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, മിനി ബൈജു, ലിസ ജോൺസൺ, സഫയർ ഫ്യൂച്ചർ അക്കാദമി സി.ഇ.ഒ. സുരേഷ് കുമാർ, കൗൺസിലർ ജയകുമാർ, സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ് മാനേജർ സിസ്റ്റർ ചാൾസ്, എലൈവ് േപ്രാജക്ട്‌ കോ -ഓർഡിനേറ്റർ വി.എ. സുഹൈൽ എന്നിവർ സംസാരിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിവരണം വൈബ്രന്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ്‌വർക്ക് സി.ഇ.ഒ. അഖിൽ കുര്യൻ നൽകി. ഉണ്ണി മുകുന്ദനുമായും റൂറൽ എസ്.പി. വിവേക് കുമാറുമായും വിദ്യാർഥികൾ സംവദിച്ചു.

Leave A Comment