ചേന്ദമംഗലത്ത് 'ഗ്രാമവണ്ടി'പദ്ധതി ഉദ്ഘാടനം നാളെ
പറവൂർ : കെ.എസ്.ആർ.ടി.സി.യും തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ചേന്ദമംഗലം പഞ്ചായത്തിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാറ്റപ്പാടം മൈതാനിയിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകും. ബസിന്റെ ഡീസൽച്ചെലവ് മാത്രം സ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച് അവർ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തുന്ന പദ്ധതിയാണിത്.
Leave A Comment