പ്രാദേശികം

ശക്തമായ മഴയിൽ മണൽ ബണ്ട് തകർന്നു

പറവൂർ:പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ ഇളന്തിക്കരയിൽ നിന്നും കോഴിതുരുത്തിലേക്ക് നിർമ്മിച്ച മണൽ ബണ്ട് തകർന്നു.മണലടിച്ച് ഇരു കരകളും തമ്മിൽ കൂട്ടിമുട്ടിച്ചത് ഒരാഴ്ച്ച മുമ്പാണ്. ഉയരം കൂട്ടി ബണ്ട് ബലപ്പെടുത്തുന്ന പ്രവൃത്തികളായിരുന്നു ഇനി നടത്തേണ്ടിയിരുന്നത്. മഴ ശക്തമായതോടെ തിങ്കളാഴ്ച പുലർച്ചയോടെ എളന്തിക്കര ഭാഗം കണ്ട് ബണ്ട് പൊട്ടിഒലിച്ചുപോകുകയായിരുന്നു. ശക്തമായ ഒഴുക്കിൽ മണൽ ബണ്ട് ഇപ്പോഴും ഒലിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. 

ഇനി മഴ മാറിയാലുടനെ ബണ്ട് നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ഓരുവെള്ളത്തിന്റെയും കുടിവെള്ളത്തിന്റെയും പ്രശ്നങ്ങൾ വീണ്ടും ഉടലെടുക്കും.30 ലക്ഷം രൂപയോളം ചെലവാക്കിയാണ് മേജർ ഇറിഗേഷൻ വകുപ്പ് ബണ്ട്  നിർമ്മിക്കുന്നത്.

അതിനിടെ കൂഴൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വെള്ളം ഉയർന്നിട്ടും കണക്കൻകടവ് ഷട്ടർ തുറക്കാത്തതിൽ കുഴുർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.

Leave A Comment