ചാവക്കാട് നിന്ന് മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കടലിൽ കാണാതായി, തിരച്ചിൽ തുടരുന്നു
ഗുരുവായൂർ : ചാവക്കാട് നിന്ന് കടലിൽ മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി. എടക്കഴിയൂർ സ്വദേശി വലിയതറയിൽ മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരെയാണ് കാണാതായത്. എടക്കഴിയൂർ കടപ്പുറത്ത് നിന്ന് ഇന്നലെയാണ് മത്സ്യബന്ധനത്തിനായി പോയത്. പുളിക്കുന്നത്ത് അസീസിൻറെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. രാവിലെ എട്ടരയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഉച്ചയായിട്ടും കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മുനക്കക്കടവ് കോസ്റ്റൽ പൊലീസും ഫിഷറീസുമാണ് തിരച്ചിൽ നടത്തുന്നത്.
Leave A Comment