പെയിൻ്റിംഗ് വർക്ക്ഷോപ്പിൽ ബസിനു തീ പിടിച്ചു
കാടുകുറ്റി: ചെറുവാളൂരിലെ പെയിൻ്റിംഗ് വർക്ക്ഷോഷോപ്പിൽ ബസിനു തീ പിടിച്ചു. ബസിൻ്റെ ഉൾഭാഗം പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിട്ടിരുന്ന ബസിനാണ് തീ പിടിച്ചത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ചാലക്കുടിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘവുമാണ് തീ അണച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു ബസുകളും സമീപത്തു പാർക്ക് ചെയ്തിരുന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല. കൊരട്ടി - പുളിക്കക്കടവ് റോഡിൽ ചെറുവാളൂർ ഭാഗത്താണ് വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നത്.
Leave A Comment