കോൺഗ്രസ് മാർച്ചും ധർണയും നടത്തി
കളമശ്ശേരി : ഇന്ത്യൻ ഓയിൽ-അദാനി സിറ്റി ഗ്യാസ് പദ്ധതി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി മാർച്ചും ധർണയും നടത്തി. അദാനി കമ്പനി, ഉപഭോക്താക്കളിൽ നിന്നും വൻതുക ഈടാക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അധ്യക്ഷനായി. ലിസ്സി ജോർജ്, അൻവർ കരിം, അഷ്കർ പനയപ്പിള്ളി, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, എൻ.ആർ. ചന്ദ്രൻ, ടി.എ. അബ്ദുൾ സലാം, പി.വി. രാജു, ജബ്ബാർ കുമ്മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Leave A Comment