ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തരുത്;ലോചനൻ അമ്പാട്ട്
ഇരിങ്ങാലക്കുട : ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാരുകൾ പിന്തിരിയണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട യൂണിയനിലെ ആസാദ് റോഡ് ശാഖാ വാർഷിക സമ്മേളനംഉദ്ഘാടനം ചെയ്‌ത് സാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരഥൻമാരായ ചാത്തൻ മാസ്റ്ററും പി.കെ.രാഘവനും സ്വീകരിച്ച നിലപാടുകളിൽ നിന്നും വ്യതിചലിക്കാതെ പട്ടികജാതി ലിസ്റ്റ് വിപുലീകരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതികൂല നിലപാട് സ്വീകരിക്കുന്നവരെ പട്ടിക വിഭാഗ ജനത തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വി.വി.സുനിലൻ, കിഷോർ, കെ.പി.ബാബു, എന്നിവർ സംസാരിച്ചു .
Leave A Comment