കാരുമാത്ര ഗവ. യു.പി. സ്കൂൾ ശതാബ്ദി നിറവിൽ
കാരുമാത്ര : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കാരുമാത്ര ഗവ. യു.പി. സ്കൂൾ ശതാബ്ദിനിറവിൽ. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ വ്യാഴാഴ്ച വൈകീട്ട് 4.30-ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എം.എൽ.എ. അധ്യക്ഷനാകും. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്ന് 101 ദീപങ്ങൾ തെളിയിക്കും.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, പൂർവവിദ്യാർഥി-അധ്യാപക സംഗമം, ചിത്രരചനാ ക്യാമ്പ്, നാടൻ വിത്തുകളുടെ ശേഖരണം, പ്രദർശനം, മെഡിക്കൽ ക്യാമ്പുകൾ, കായിക മത്സരങ്ങൾ തുടങ്ങി 101 പരിപാടികൾ നടത്താനാണ് തീരുമാനം.1921-ൽ ആരംഭിച്ച സ്കൂൾ 1923ലാണ് സർക്കാരിന് വിട്ടു നൽകിയത്.
Leave A Comment