രാജസ്ഥാൻ തെരഞ്ഞെടുപ്പ്: ഉച്ചവരെ 40.27 ശതമാനം പോളിംഗ്
ജയ്‌പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് ഒന്നുവരെ 40.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി രാവിലെ മന്ദഗതിയിലാണ് പോളിം ഗ് ആരംഭിച്ചത്. 11 വരെ 24.74 ആയിരുന്നു പോളിംഗ് ശതമാനം.
11വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 38.56 ശതമാനം കമാ ൻ നിയമസഭാ മണ്ഡലത്തിലും 34.08 ശതമാനം തിജാരയിലുമാണ്. പാലി ജില്ല യിൽ പോളിംഗ് ഏജന്റ്റ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുമർപൂർ അ സംബ്ലി മണ്ഡലത്തിലെ 47-ാം നമ്പർ ബൂത്തിലെ പോളിംഗ് ഏജന്റായ ശാന്തി ലാൽ ആണ് മരിച്ചത്.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗ സ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആകെ 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാൻ ഹോം ഗാർഡിനെയും ഫോറസ്റ്റ് ഗാർഡിനെയും ആർഎസി ഉ ദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 700 കമ്പനി സിഎപി എഫിനെയും വിന്യസിച്ചിട്ടുണ്ട്.
Leave A Comment