ദേശീയം

ലോക്സഭ തെരഞ്ഞെടുപ്പ്: പ്രകടന പത്രിക തയാറാക്കാൻ കോൺഗ്രസിന് കമ്മിറ്റി; ചിദംബരം ചെയർമാൻ

ന്യൂഡൽഹി: 2024 ൽ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക രൂപീകരണ കമ്മിറ്റി ചെയർമാനായി പി. ചിദംബരത്തെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് കോൺഗ്രസ് പ്രസ്‌താവനയിറക്കിയത്.

ഛത്തിസ്‌ഗഡ് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവാണ് സമിതിയുടെ കൺവീനർ. 16 അംഗ പാനലിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉൾപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് പ്രകടന പത്രിക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.

മുൻ കേന്ദ്ര മന്ത്രിമാരായ ആനന്ദ് ശർമ, ജയറാം രമേശ്, ശശി തരൂർ, മണിപ്പൂർ മുൻ ഉപമുഖ്യമന്ത്രി ഗയ്‌ഖങ്കും, കോൺഗ്രസ് ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, പ്രവീൺ ചക്രവർത്തി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

കെ. രാജു, ഇമ്രാൻ പ്രതാപ്‌ഗർഹി, ഓംകാർ സിംഗ് മർഖം, രഞ‌ജീത് രഞ്ജൻ, ജിഗ്നേഷ് മേവാനി, ഗുർദീപ് സപ്പൽ തുടങ്ങിയ നേതാക്കളും പാനലിൽ അംഗങ്ങളാണ്.

Leave A Comment